മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ്എംന്റെ സ്റ്റേഷൻ ഡയറക്ടറായി ചുമതലയേറ്റു.1975-ൽ മലയാള മനോരമയുടെ പത്രാധിപസമിതിയിൽ ചേർന്ന് പത്രപ്രവർത്തകനായ അദ്ദേഹം 47 വർഷത്തോളം മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച തരംഗങ്ങളിൽ എന്ന ആക്ഷേപഹാസ്യ പംക്തിയും, 33 വർഷത്തോളം ഭാഷാപോഷിണിയിൽ സ്‌നേഹപൂർവം പനച്ചി എന്ന സാഹിത്യ നർമപംക്തിയും എഴുതി. മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് പോക്കറ്റ് കാർട്ടൂണിന്റെ കമന്റുകൾ 36 വർഷത്തോളം എഴുതി. ഒരു ഡസനിലേറെ നോവലുകളും ഒട്ടേറെ കഥാസമാഹാരങ്ങളും ഉൾപ്പെടെ മുപ്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പത്രരൂപകൽപ്പനയെക്കുറിച്ചുള്ള പത്രകൽപ്പന എന്ന ഗ്രന്ഥം മാധ്യമപഠന രംഗത്ത് പാഠപുസ്തകമായി ഉപയോഗിക്കപ്പെടുന്നു. ഇംഗ്ലീഷിൽ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്മലയാള മനോരമയിലെ മുൻ സീനിയർ റിസർച്ചർ റോക്കി ജോർജ് സർഗക്ഷേത്രയുടെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഹെഡായും ചുമതലയേറ്റു.

