യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കുന്നു

യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാൻ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് തിരുമാനിച്ചു.വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തായും, യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ മീഡിയ സെൽ ചെയർമാനുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് 15 ന് മേഖലയുടെ ചുമതലയേൽക്കും.സ്ഥാനാരോഹണ ശുശ്രൂഷ 15 ന് വൈകിട്ട് 5 മണിക്ക് സെക്രട്ടേറിയറ്റിനു സമീപമുളള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നടക്കും.യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ നേതൃത്വം നൽകും.വിവിധ ഭദ്രാസന മെത്രാപ്പൊലീത്തമാർ സന്നിഹിതരായിരിക്കും.മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. അലക്സാണ്ടർ തോമസ്, പബ്ലിസിറ്റി കോ ഓർഡിനേറ്റർ ഫാ. അലൻ കുര്യൻ സാബു, കൺവീനർ സ്ഥ ഡോ. കോശി എം. ജോർജ് എന്നിവർ അറിയിച്ചു.വൈകുന്നേരം അഞ്ചിന് സ്ഥാനാരോഹണ ചടങ്ങും, ആറിന് സ്വീകരണവുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; സർക്കാർ തലത്തില്‍ നടന്ന ചർച്ച പരാജയം

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാർ തലത്തില്‍ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു.ഈ മാസം 20 ന് വീണ്ടും ചർച്ച നടക്കും.അടുത്ത ചർച്ച വരെ...

ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ് എം സ്റ്റേഷൻ ഡയറക്ടർ

മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ്എംന്റെ സ്റ്റേഷൻ ഡയറക്ടറായി ചുമതലയേറ്റു.1975-ൽ മലയാള മനോരമയുടെ പത്രാധിപസമിതിയിൽ ചേർന്ന് പത്രപ്രവർത്തകനായ...

മെഡിക്കല്‍ കോളേജുകളിൽ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി സുധാകരൻ

മെഡിക്കൽ കോളേജുകളിൽ വിവിധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന രീതി വേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍.രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നൽകേണ്ടത് സർക്കാരാണെന്നും,അത് സർക്കാരിന്റെ...

ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്

ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമല്ല ഇതെന്നും പിന്നില്‍ നിന്ന് കാറിടിച്ചതാണ്...