മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ്

കോൺഗ്രസ് നേതാവും 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴൽനാടൻ അനുകൂല ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.‘പുതുയുഗ കോൺഗ്രസ്’ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.ഫ്ലെക്സിൽ മാറ്റത്തിനായി മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റാകട്ടെയെന്നും.മാറ്റം വരും മാത്യു കുഴൽനാടൻ വരും! എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.കോൺഗ്രസ് പുനഃസംഘടന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുള്ള ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെയാണ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് മറ്റൊരാളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നത്.ഇപ്പോഴത്തെ വർക്കിങ് പ്രസിഡൻ്റ് പിസി വിഷ്‌ണുനാഥും മന്ത്രിയായതിനാൽ നേതൃപദവികളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.ഈ സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ ശക്തനായ വക്താവ് കൂടിയായ മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്നഗരത്തിൽ
സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സിൽ കോൺഗ്രസിനെ നവീകരിക്കാൻ പുതിയ കാലത്തിനനുസരിച്ചുള്ള നേതൃത്വം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു.പാർട്ടിയെ നയിക്കാൻ മാത്യു കുഴൽനാടനെപ്പോലെയുള്ള യുവനേതാക്കൾ മുന്നോട്ട് വരണമെന്നാണ് ഫ്ലെക്സിലെ പ്രധാന ആവശ്യം.സഭയ്ക്കകത്തും പുറത്തും എൽഡിഎഫിനെ സമ്മർദ്ദത്തിലാക്കിയ മാത്യു കുഴൽനാടന് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയുണ്ട്.അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട് നഗരത്തിൽ ഇത്തരമൊരു ഫ്ലെക്സ് ഉയർന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിന്നും ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Leave a Reply

spot_img

Related articles

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...