പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല

മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് അനുവദിച്ച് പോന്നിരുന്ന അതീവ സുരക്ഷാ വിഭാഗമായ ‘Z+’ കാറ്റഗറി ഒഴിവാക്കി.മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ പരിഗണിച്ച് ഇനി മുതല്‍ ‘വൈ’ (Y) കാറ്റഗറി സുരക്ഷ മാത്രമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക.പുതിയ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി സുരക്ഷാ സംഘത്തില്‍ നിന്ന് ഗണ്‍മാന്‍മാരെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.ഗണ്‍മാന്‍മാര്‍ക്ക് പകരം രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ (PSO) അദ്ദേഹത്തിനായി നിയോഗിച്ചു.സുരക്ഷാ വ്യൂഹത്തില്‍ നിന്നുള്ള എസ്‌കോര്‍ട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടര്‍ന്നും കൂടെയുണ്ടാകും.അദ്ദേഹത്തിന്റെ വസതിയിലെ പൊലിസ് സുരക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണോ എന്ന കാര്യം ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റിയുടെ പര്യാലോചനയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുക.നവകേരള യാത്രയ്ക്കിടെ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപിനെ സുരക്ഷാ ചുമതലകളില്‍ നിന്ന് ഒഴിവാക്കി പൊലിസ് വകുപ്പിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.മുഖ്യമന്ത്രി സ്ഥാനത്ത് നിന്നൊഴിഞ്ഞതോടെ വിവിഐപി സുരക്ഷ പൂര്‍ണ്ണമായി പിന്‍വലിച്ച സാഹചര്യത്തിലാണ് സന്ദീപ് തിരികെ മാതൃവകുപ്പിലേക്ക് മടങ്ങിയത്.എന്നാല്‍, ഈ കേസില്‍ പ്രതിയായ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ ഇപ്പോഴും പിണറായി വിജയനൊപ്പം തുടരുന്നുണ്ട്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...