22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാളിന്റെ കിരീടനേട്ടം. ഒരു ഗോളിന് പുറകിൽ പോയ ശേഷമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തിരിച്ചുവരവ്.13 മത്സരങ്ങളിൽ 26 പോയിന്റാണ് ഈസ്റ്റ് ബംഗാളിനുള്ളത്, അത്ര തന്നെ പോയിന്റ് മോഹൻ ബഗാനുമുണ്ടെങ്കിലും മികച്ച ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ ഈസ്റ്റ് ബംഗാൾ ജേതാക്കളാവുകയായിരുന്നു.ഈസ്റ്റ് ബംഗാളിന് +19 ഉം, മോഹൻ ബഗാന് +14 മാണ് ഗോൾ വ്യത്യാസം. പഞ്ചാബിനെ ഏകപക്ഷീമായ രണ്ട് ഗോളിന് തകർത്ത് മുംബൈ 25 പോയിന്റോടെ മൂന്നാം സ്ഥാനം ഉറപ്പിച്ചു.ആൽഫ്രെഡ് പ്ലാനാസിന്റെ ഗോളിൽ ഇന്റർ കാശിയാണ് ആദ്യം ലീഡെടുക്കുന്നത്. രണ്ടാം പകുതിയിൽ യൂസുഫ് എസ്സേജാരിയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ ഒപ്പം പിടിച്ചു. മുഹമ്മദ് റാഷിദാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...