വീണ്ടും പെട്രോൾ, ഡീസൽ വില കൂട്ടി. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്.രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു.വെറും പത്ത് ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്.ഇത്തവണ പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ വില റെക്കോർഡിലേക്ക് കുതിക്കുകയാണ്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 112.60 രൂപയും ഡീസലിന് 101 രൂപയുമായി.കൊച്ചിയിലും സ്ഥിതി വ്യത്യസ്തമല്ല;ഇവിടെ പെട്രോൾ വില 110.60 രൂപയായും ഡീസൽ വില 99.54 രൂപയായും ഉയർന്നു.

