പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.പോലീസ് ആസ്ഥാനത്ത് രാവിലെ പത്തരയ്ക്ക് ചേരുന്ന യോഗത്തില്‍ എസ്പിമാർ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ ചർച്ചയാകും. ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച്‌ റിപ്പോർട്ട് അവതരിപ്പിക്കും. അതിനുശേഷം മന്ത്രി രമേശ് ചെന്നിത്തല സർക്കാരിന്റെ പോലീസ് നയം അവതരിപ്പിക്കും.100 ദിന കർമ്മ പരിപാടിയും ചർച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജനകീയ പോലീസിന് ഊന്നല്‍ നല്‍കണമെന്നാണ് യുഡിഎഫ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

വിഷു ബമ്പർ: 12 കോടി ഒന്നാം സമ്മാനം VB 135452 ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന് ലഭിച്ചു. കൊല്ലം...

സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ

സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ.2026 ജൂണ്‍ 15 മുതല്‍ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരും.ഏതൊക്കെ തരം...

മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ പറഞ്ഞു....

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു പരിഭ്രാന്തി സൃഷ്ടിച്ചു

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു പരിഭ്രാന്തി സൃഷ്ടിക്കുന്നു.കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം...