‘അമ്മ’യിലെ വ്യക്തിഹത്യ; ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അന്‍സിബ

താരസംഘടന ‘അമ്മ’യിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ.പോലിസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ഇനി അമ്മയില്‍ പറഞ്ഞട്ട് കാര്യമില്ലെന്നും അന്‍സിബ പറഞ്ഞു. നാട്ടില്‍ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും അന്‍സിബ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.പോലിസ് സ്റ്റേഷനില്‍ വിളിച്ച്‌ വരുത്തി മാനസികമായി പീഡിപ്പിച്ചു. തൃപ്പൂണിത്തുറ ഹില്‍പാലസ് വനിത സെല്‍ സി ഐക്കെതിരെയും പരാതി നല്‍കുമെന്നും അന്‍സിബ വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ നടന്‍ ടിനി ടോമിനെതിരെ അന്‍സിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നും, തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന് പ്രചരിപ്പിച്ചുവെന്നുമായിരുന്നു അന്‍സിബയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അന്‍സിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. അമ്മയില്‍ സജീവമായി പ്രവൃത്തിക്കുന്നയാള്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരില്‍ ഇതുവരെയും ആരോപണങ്ങള്‍ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞ ടിനി ടോം, അന്‍സിബയുടെ രാജി തിരക്കുകള്‍ കാരണമാണ് എന്നാണ് അറിയിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിന് തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു ..സാഗർ തിരക്കഥ രചിച്ച് സംവിധാനം...

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്; നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു .വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ...

ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ...

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം; ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുന്നു. അഭിനയത്തിന് അതീതമായി മലയാളിയുടെ ഫാഷൻ ഐക്കണും ജീവകാരുണ്യ പ്രവർത്തകനുമായ താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെയും...