കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന തരത്തിലുള്ള ചർച്ചകൾ തള്ളി കോൺഗ്രസ്

സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചായിരുന്നു ചർച്ചയെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഉഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ചു. ഈ മാസം 20നാണു കർണാടകയിലെ കോൺഗ്രസ് സർക്കാർ 3 വർഷം പൂർത്തിയാക്കിയത്. രണ്ടര വർഷം വീതം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിപദം പങ്കിടുമെന്ന ധാരണയുണ്ടെന്നാണു ശിവകുമാറിനെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്. അധികാര മാറ്റം വേണമെന്നു ശിവകുമാർ വിഭാഗവും സിദ്ധരാമയ്യയെ പദവിയിൽ നിന്നു മാറ്റരുതെന്ന് മുതിർന്നവർ ഉൾപ്പെടെ ഒരു വിഭാഗവും ശക്തമായി വാദിക്കുന്നു.
എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് നേതൃത്വം ചർച്ച ചെയ്‌തതെന്നും മറ്റെല്ലാം ഉഹാപോഹങ്ങളാണെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. കർണാടക നേതൃത്വത്തെ ഡൽഹിയിലേക്കു വിളിപ്പിച്ചതോടെയാണ് നേതൃമാറ്റമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരുമാണ് ചർച്ച നടത്തിയത്.

Leave a Reply

spot_img

Related articles

ജൂണ്‍ ഒന്ന് മുതല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിച്ചേക്കും

ജൂണ്‍ ഒന്ന് മുതല്‍ വിവിധ ഡിവിഷനുകളിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിച്ചേക്കും.ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ധന-വാതക വിലയില്‍ ഉണ്ടായ വർധനവാണ് നിരക്കുകള്‍ വർധിപ്പിക്കാൻ...

തമിഴ്നാട്ടില്‍ ഗോവധം പൂർണമായി നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടില്‍ ഗോവധം പൂർണമായി നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി .ബക്രീദിന് പൊതുവിടങ്ങളില്‍ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്.അധികൃതർ...

വോട്ടർ പട്ടിക പുതുക്കൽ പൗരത്വം ഇല്ലാതാക്കില്ല; എസ്‌ ഐ ആർ നടപടിക്ക് സുപ്രീംകോടതി അംഗീകാരം

വോട്ടർ പട്ടിക പുതുക്കൽ പൗരത്വം ഇല്ലാതാക്കില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്‌ ഐ ആർ’ നടപടിക്ക് സുപ്രീംകോടതി അംഗീകാരം.തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ...

തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് ഡല്‍ഹിയില്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്ന് ഡല്‍ഹിലെത്തും .അധികാരമേറ്റെടുത്തതിനുശേഷമുള്ള ആദ്യ ഡല്‍ഹിസന്ദർശനത്തില്‍ വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിവിധ കേന്ദ്രമന്ത്രിമാരെയും കാണും.തമിഴ്നാടിന് ആവശ്യമായ സാമ്പത്തികസഹായങ്ങളെപ്പറ്റിയും...