തലസ്ഥാനത്ത് വൻലഹരിവേട്ട; പാഴ്സൽ കമ്പനിയിൽ നിന്നും പിടികൂടിയത് 15 കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ.തിരുവനന്തപുരം പൂന്തുറയിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് 20കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്.പൂന്തുറയിൽ പാഴ്സൽ കമ്പനിയിൽ നിന്നുമാണ് വലിയ അളവിൽ ലഹരി പിടികൂടിയത്.കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ മറവിൽ ലഹരി വിദേശത്തേക്ക് കടത്താനുള്ള ശ്രമമാണ് ഡിആർഐ തകർത്തത്.ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ലഹരി തുത്തുക്കുടി വഴി മാലിയിലേക്ക് കടത്താനായിരുന്നു നീക്കം.ഇതുമായി ബന്ധപ്പെട്ട് അൽത്താഫ് എന്നയാളും അറസ്റ്റിലായി.

