കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട; 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ

കോട്ടയം നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട.ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ.കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ് കോട്ടയം ഇ ഐ & ഐ ബി പാർട്ടിയും കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ ദർശകും സംഘവും ചേർന്ന് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാരാപ്പുഴ – തിരുനക്കര റോഡിൽ എക്സൈസ് സംഘം വാഹനപരിശോധന നടത്തുകയായിരുന്നു.ഇതിനിടെയാണ് കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിന് മുൻവശം വച്ച് പ്രൈവറ്റ് ഓട്ടോ റിക്ഷയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിക്കൊണ്ടു വന്നത്.2250 പാക്കറ്റുകളിലായി 45 കിലോ ഹാൻസാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.ഇയാൾക്കെതിരെ 10000/-രൂപ പിഴ ചുമത്തി കേസ് എടുത്തു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിൽപ്പനക്കായി കൊണ്ടുപോയതാണ് നിരോധിത പുകയില ഉത്പന്നങ്ങൾ എന്ന് എക്സൈസ് സംഘം അറിയിച്ചു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ സുരേഷ് ടി എസ്, ബി ആനന്ദരാജ്, സിവിൽ എക്സൈസ് ഓഫീസർ മാരായ യേശുദാസ് ടി എ, ജിഷ്‌ണു ശിവൻ, ഉണ്ണികൃഷ്ണൻ കെ പി, സിവിൽ എക്സൈസ് ഡ്രൈവർ അനസ് മോൻ സി കെ എന്നിവരും പങ്കെടുത്തു.

Leave a Reply

spot_img

Related articles

തലസ്ഥാനത്ത് വൻലഹരിവേട്ട; 15 കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

തലസ്ഥാനത്ത് വൻലഹരിവേട്ട; പാഴ്‌സൽ കമ്പനിയിൽ നിന്നും പിടികൂടിയത് 15 കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ.തിരുവനന്തപുരം പൂന്തുറയിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് 20കിലോ ഹാഷിഷ് ഓയിൽ...

വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി റിട്ടയേർഡ് ഉദ്യോഗസ്ഥയിൽനിന്ന് 60 ലക്ഷം തട്ടിയ കേസിൽ നാല് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ചെങ്ങന്നൂർ വെൺമണി സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്‌നാട് സ്വദേശികൾ പിടിയിലായി.തമിഴ്‌നാട് സ്വദേശികളായ...

യുവാവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

യുവാവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും 2021ലെ കരമന...

വണ്ടൂരില്‍ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം

വണ്ടൂരില്‍ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം.മാസ്കും തൊപ്പിയും ധരിച്ചെത്തിയ കള്ളൻ അതിവിദഗ്ധമായാണ് കടയ്ക്കകത്ത് കടന്ന് രണ്ട് കിലോയോളം വരുന്ന വെള്ളിയാഭരണങ്ങള്‍ കവർന്നത്.കഴിഞ്ഞദിവസം...