ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണം: രണ്ട് ജീവനക്കാർക്കും പരിക്ക്

ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണം: രണ്ട് ജീവനക്കാർക്ക് പരിക്ക്.ബുധനാഴ്ച രാവിലെ 10 മണിയോടെ യാണ് സംഭവം. ചെങ്ങന്നൂർ മുൻസിഫായ അമല ലോറൻസിന്റെ ചേമ്പറിൽ ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവ് അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.ഈ സമയം ഇയാൾ ഹെൽമെറ്റും, റെയിൻ കോട്ടും, ധരിച്ചിരുന്നു.പരിഭ്രമിച്ച മുൻസിഫ് കോടതിക്കുള്ളിൽ കൂടി ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി. ഓട്ടത്തിനിടെ വീണ് അമല ലോറൻസിന് പരിക്കേറ്റു. ഈ സമയം രണ്ട് ജീവനക്കാർ പ്രതിയെ തടയുകയും മൽപ്പിടുത്തത്തിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലത്തുവീണ ഒരു ജീവനക്കാരനെ പ്രതി നെഞ്ചിൽ ചവിട്ടി. പ്രതിയുടെ കോട്ടിന് ഉൾവശം ഒളിപ്പിച്ച് വെച്ചിരുന്ന ചില്ല് കുപ്പി ഇതിനിടെ നിലത്ത് വീണ് ഉടഞ്ഞു . റോഡിലേക്ക് ഓടിയ പ്രതിയെ കോടതി ജീവനക്കാരും, സമീപമുള്ള ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തും; ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ടെന്നും ആഭ്യന്തരമന്ത്രി.നിയമത്തിന്റെ മുന്നില്‍ സ്റ്റാറ്റസോ, പണമോ പദവിയോ...

നവകേരള യാത്രക്കിടെയുള്ള ‘രക്ഷാപ്രവർത്തനം’; പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും

നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കോടതി ഇന്ന് വാദം...

2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്.വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക...

പ്ലസ്‌ വൺ പ്രവേശനം; അപേക്ഷ സമർപ്പണം നാളെ അവസാനിക്കും

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്‌ച അവസാനിക്കും. തിങ്കൾ വൈകിട്ട്‌ അഞ്ച്‌ വരെയുള്ള...