മലയിടം തുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി

കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി.ജൂണ്‍ 16 വരെ ആണ് കോടതി സാവകാശം നീട്ടിയിട്ടുള്ളത്.ജൂണ്‍ 16 വരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവുകള്‍ ഇറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.ജില്ലാ പോലീസ് മേധാവിയുടെ ഹർജി പരിഗണിച്ചാണ് നടപടി.എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.ഈ മാസം ഒൻപതാം തിയതിക്കുള്ളിൽ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നത്.ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ മുന്‍സിഫ് കോടതി പ്രത്യേകം ഇറക്കിയ ഉത്തരവ് തടയണം എന്നായിരുന്നു റൂറല്‍ എസ്പിയുടെ ആവശ്യം.ഈ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടിയത്.

Leave a Reply

spot_img

Related articles

കയ്പമംഗലം അപകടം: വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാഫലം

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായതായി സൂചന. ഗവ....

മണർകാട് പളളിയിലെ നടതുറക്കൽ ചടങ്ങിൽ പങ്കെടുത്ത് ആത്മനിർവൃതി നേടി ആയിരങ്ങൾ

ചരിത്രപ്രസിദ്ധമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കൽ ശുശ്രൂഷ ഭക്തി നിർഭരമായി.എട്ടു നോമ്പ് പെരുന്നാളിൻ്റെ...

രാജി വാർത്ത തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

രാജി വാർത്ത തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ...

കെ. അച്യുതൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ. അച്യുതൻ (76) അന്തരിച്ചു.ചിറ്റൂർ നിയമസഭാ മണ്ഡലത്തെ നാല് പ്രാവശ്യം പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം, ചിറ്റൂർ-ത്തത്തമംഗലം നഗരസഭ ചെയർമാനായും തത്തമംഗലം...