ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി രൂപീകരിക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടി അൻസിബ ഹസൻ.താൻ ഉന്നയിച്ച പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അൻസിബ പറഞ്ഞു.സമിതിയിലെ മറ്റ് മൂന്ന് അംഗങ്ങള്‍ ആരൊക്കെയാണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും അതിന് ശേഷമേ സമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളുവെന്നും അവർ വ്യക്തമാക്കി.നടി ലക്ഷ്മി പ്രിയ തനിക്കെതിരെ പരാതി നല്‍കിയ സമയത്ത് വിഷയത്തില്‍ ഇടപെടണമെന്ന് അമ്മ സംഘടനയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അൻസിബ പറഞ്ഞു. എന്നാല്‍ അന്ന് ‘ഇത് അമ്മയുമായി ബന്ധപ്പെട്ട വിഷയമല്ല’ എന്നായിരുന്നു സംഘടന പ്രസിഡന്റിന്റെ മറുപടിയെന്നും അവർ ആരോപിച്ചു. പിന്നീട് അതേ വിഷയത്തില്‍ പ്രസിഡന്റ് തന്നെ തനിക്ക് പിന്തുണ നല്‍കിയിരുന്നുവെന്ന് ലക്ഷ്മി പ്രിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞതായും അൻസിബ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...