കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി അന്തരിച്ചു

കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി (56) അന്തരിച്ചു .ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയാണ്.പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ശ്രീഹരി. മെയ് 30-നാണ് സർവീസിൽനിന്ന് വിരമിച്ചത്. അദ്ദേഹത്തിന്റെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്‌തകമായി പഠിപ്പിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

യുവ പരിസ്ഥിതി പ്രവർത്തകൻ പൂവമണ്ണിൽ ഷാഹിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായ യുവ പരിസ്ഥിതി പ്രവർത്തകൻ എടവണ്ണ കല്ലിടുമ്പ് സ്വദേശി പൂവമണ്ണിൽ ഷാഹിനെ...

അതിവേഗ റെയില്‍പ്പാത; ഇ ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

അതിവേഗ റെയില്‍പ്പാത സംബന്ധിച്ച് ഇ ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.ഗതാഗത സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ റെയില്‍വെ, ധനകാര്യ,...

കെ.എം. മാണിയുടെ മരുമകൻ എം.പി. ജോസഫ് കോൺഗ്രസിൽ ചേർന്നു

അന്തരിച്ച മുതിർന്ന കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ മരുമകനും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് (ജോസഫ്)...

പിഎം ശ്രീ; പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ അനിവാര്യമാണെന്നും മന്ത്രി എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍...