ചെറിയനാട് 5 വീടുകളിൽ കള്ളൻ കയറി

ചെങ്ങന്നൂർ ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് ഒരേ രാത്രിയിൽ അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തി.ബുധനാഴ്ച രാത്രി 11.30-നും 12.30-നും മധ്യേയാണ് മോഷണ പരമ്പര അരങ്ങേറിയത്. വീടുകളിൽ നിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിക്കപ്പെട്ടു.കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളിതെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്.ചന്ദ്രന്റെ വീട്ടിൽ നിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാല വഴി വാതിൽകുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. അകത്തുണ്ടായിരുന്ന തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവുമാണ് ഇവിടെ നിന്ന് കവർന്നത്. സുമേഷിന്റെ വീടിന്റെ കാർപോർച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ച നിലയിലായതിനാൽ ആളെ വ്യക്തമല്ല. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യങ്ങളിൽ കാണാവുന്നതാണ്.ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി അന്വേഷണം ഊർജ്ജിതമാക്കി.
​കഴിഞ്ഞ വർഷവും ഇതിനു സമീപപ്രദേശത്ത് സമാനമായ രീതിയിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒന്നിലധികം പേരുള്ള സംഘമാണ് എത്തിയതെന്ന് വ്യക്തമായിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

spot_img

Related articles

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച്‌ സർക്കുലർ പുറത്തിറക്കി കെഎസ്‌ആർടിസി

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച്‌ ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്‌ആർടിസി.ബസിന്റെ മുൻവശത്തും വാതിലുകള്‍ക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം.അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന...

നിപ; സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പിണറായി വിജയൻ

നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.നിപയെ സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന്...

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തി അറിയിച്ച്‌ ഡോ. റീന കെ ജെ

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തി അറിയിച്ച്‌ ഡോ. റീന കെ ജെ.ആരോഗ്യവകുപ്പിന്റെ നടപടി ഞെട്ടിച്ചുവെന്ന് ഡോ.റീന വ്യക്തമാക്കി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ്...

കാൻസർ ബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തി

ഗുരുതരമായ കാൻസർ ബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തി.വയനാട് ആണ് സംഭവം.പണിയ വിഭാഗത്തില്‍പ്പെട്ട തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയായ ബോളൻ (65)...