റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു .കൊല്ലം കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്നു മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ ഹാൻഡിലുകൾ തമ്മിൽ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിട്ടു. ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ 3 യുവാക്കളെ ശാസ്താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും അരവിന്ദിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി

ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ മൂലം പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി.4 മാസമായി 4000 രൂപ...

വി.ഡി. സതീശനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്‌റ്റിൽ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്‌റ്റിൽ.ചിറയിൻകീഴ് സ്വദേശി സോണി ആണ് പിടിയിലായത്. മാനസിക പ്രശ്‌നമുള്ള ആളാണെന്നു പൊലീസ് പറഞ്ഞു. ഇന്നു കോടതിയിൽ...

വിവാദമായതിനു പിന്നാലെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

വിവാദമായതിനു പിന്നാലെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ...

മുരാരി ബാബു അന്തരിച്ചു

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം.മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.ശബരിമല...