ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഡൊണാൾഡ് ട്രംപ്

ലോക ജനതക്ക് ആശ്വാസമായി യു സ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. ഇറാനുമായി യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്.ഇറാനുമായുള്ള കരാർ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.യൂറോപ്പിൽ വെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് ഞങ്ങൾ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു. ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചു. ഞങ്ങളുടെ ഉദ്ദേശ്യവും അതായിരുന്നു. ഇറാനുമായുള്ള യുദ്ധത്തിൽ ഞങ്ങൾ ഒരു വലിയ ഒത്തുതീർപ്പിൽ എത്തിയിരിക്കുകയാണ്. അതിന്റെ രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത ഏതാനുംദിവസങ്ങൾക്കുള്ളിൽ അത് പൂർത്തിയാകും. യൂറോപ്പിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഇത് ഒപ്പിടുക. ഇതോടെ എണ്ണവില കുറയും. എണ്ണവില കുറയുമ്പോൾ മറ്റെല്ലാം കുറയും’ ട്രംപ് പറഞ്ഞു.

കരാറിന്റെ ഭാഗമായി ആണവായുധങ്ങൾ വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് ഇറാൻ സമ്മതിച്ചതായാണ് ട്രംപിന്റെ അവകാശവാദം. അമേരിക്ക ഇറാനുമേലുള്ള ഉപരോധങ്ങളും നീക്കും. ഇതോടെ എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് വ്യക്തമാക്കി.ഇറാനിലുണ്ടായ നേതൃമാറ്റം ഒത്തുതീർപ്പ് സാധ്യതകൾ മെച്ചപ്പെടുത്തിയതായും ട്രംപ് പറഞ്ഞു. നിലവിലെ നേതൃത്വം മുൻപുണ്ടായിരുന്നവരെക്കാൾ വിവേകത്തോടെയാണ് ഇടപെടുന്നത്. യുഎസിനും പശ്ചിമേഷ്യയ്ക്കും ഈ ഉടമ്പടി ഏറെ മികച്ചതാണെന്നും പ്രത്യേകിച്ച് ഇറാന് ഇത് ആത്യന്തികമായി മികച്ചതാണെന്നും ട്രംപ് വ്യക്തമാക്കി.അതേസമയം, അമേരിക്കയുമായി കരാറിലെത്തിയതായി ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ട്രംപിൻ്റെ നിർദിഷ്‌ട കരാറിൽ ഇറാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലായെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...