ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്‌പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്‌പാൽ റാണ അന്തരിച്ചു .49 വയസായിരുന്നു.അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് അന്ത്യം.2006 ദോഹ ഏഷ്യൻ ഗെയിംസിലെ ജസ്‌പാലിൻ്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൂന്ന് സ്വർണമെഡൽ സ്വന്തമാക്കിയ ജസ്പാൽ അന്ന് 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിൽ ലോക റെക്കോഡ് നേട്ടത്തിനൊപ്പവുമെത്തി.ഷൂട്ടിങ്ങിൽ മനു ഭാക്കർ അഭിമാനാർഹമായ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിന് പിന്നിൽ ജസ്പാലിൻ്റെ പരിശീലനമായിരുന്നു . പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് മെഡലുകൾ മനു ഭാക്കർ നേടുന്നതും ജസ്‌പാലിന് കീഴിൽ പരിശീലിക്കുമ്പോഴായിരുന്നു. 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സ‌ഡ് വിഭാഗത്തിലുമാണ് മെഡൽ നേട്ടം.മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ ജസ്പാൽ റാണക്ക് നെഞ്ചുവേദനയുണ്ടായിരുന്നു. പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയും ജസ്‌പാലിന് നെഞ്ചുവേദനയുണ്ടായി. ഇന്ത്യയിലെത്തിയ ഉടൻ തന്നെ ചികിത്സ തേടി. സുഖംപ്രാപിച്ചുവരുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് വിവരം.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...