ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി യുവാവ് മരിച്ചു

മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി യുവാവ് മരിച്ചു.അട്ടപ്പാടി ചുരത്തിലാണ് സംഭവം.പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായ വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാറാണ് ചികിത്സ വൈകിയതിനെത്തുടർന്ന് മരണപ്പെട്ടത്.വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സജീവ് കുമാറിനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ചുരത്തിലെത്തിയത്. എന്നാൽ മരം വീണതിനെത്തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ആംബുലൻസ് അവിടെ കുടുങ്ങി. പിന്നീട് മരം മുറിച്ചുമാറ്റിയ ശേഷം യാത്ര തുടർന്നുവെങ്കിലും തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രി ഇടപെട്ടു; വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇടപെട്ടു.വനിത ശിശുക്ഷേമ വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക്...

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച്‌ സർക്കുലർ പുറത്തിറക്കി കെഎസ്‌ആർടിസി

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച്‌ ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്‌ആർടിസി.ബസിന്റെ മുൻവശത്തും വാതിലുകള്‍ക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം.അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന...

നിപ; സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പിണറായി വിജയൻ

നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.നിപയെ സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന്...

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തി അറിയിച്ച്‌ ഡോ. റീന കെ ജെ

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തി അറിയിച്ച്‌ ഡോ. റീന കെ ജെ.ആരോഗ്യവകുപ്പിന്റെ നടപടി ഞെട്ടിച്ചുവെന്ന് ഡോ.റീന വ്യക്തമാക്കി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ്...