തിരുവനന്തപുരം പാറശാലയില്‍ വീടിനോട് ചേര്‍ന്നുള്ള വലിയ പാറ അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു.പാറശാല സ്വദേശിനിയായ രാജകുമാരി(50)യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.ഇന്ന് രാവിലെ വീടിന് സമീപത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.അപ്രതീക്ഷിതമായി പാറയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ രാജകുമാരി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാറയുടെ അടിയില്‍പ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് രാജകുമാരിയെ പുറത്തെടുത്തു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് പ്രാഥമിക വിവരം.

