വീടിനോട് ചേര്‍ന്നുള്ള വലിയ പാറ അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്ക്

തിരുവനന്തപുരം പാറശാലയില്‍ വീടിനോട് ചേര്‍ന്നുള്ള വലിയ പാറ അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു.പാറശാല സ്വദേശിനിയായ രാജകുമാരി(50)യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.ഇന്ന് രാവിലെ വീടിന് സമീപത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.അപ്രതീക്ഷിതമായി പാറയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ രാജകുമാരി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാറയുടെ അടിയില്‍പ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് രാജകുമാരിയെ പുറത്തെടുത്തു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് പ്രാഥമിക വിവരം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....