വി.ഡി. സതീശനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്‌റ്റിൽ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്‌റ്റിൽ.ചിറയിൻകീഴ് സ്വദേശി സോണി ആണ് പിടിയിലായത്. മാനസിക പ്രശ്‌നമുള്ള ആളാണെന്നു പൊലീസ് പറഞ്ഞു. ഇന്നു കോടതിയിൽ ഹാജരാക്കും.തിരുവനന്തപുരം സിറ്റി പൊലീസ് കമാൻഡിങ് സെന്ററിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് വെള്ളിയാഴ്‌ച വൈകിട്ട് ഭീഷണി സന്ദേശമെത്തിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സോണിയെ കണ്ടെത്തിയത്. ഇയാൾ മുൻപും ഇത്തരത്തിൽ ചെയ്‌തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...

പാലാ പൂവരണിയിൽ വൻ കഞ്ചാവ് വേട്ട

പാലാ പൂവരണിയിൽ വൻ കഞ്ചാവ് വേട്ട.ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വദേശി ജിജോയുടെ വീടിന്റെ സമീപത്തുനിന്നുമാണ് 2കിലോ കഞ്ചാവ് പിടിച്ചെടുത്തത്.പാലാ എസ്...