ലോകകപ്പ്; ക്യുറാസോയെ ഗോള്‍മഴയില്‍ മുക്കി മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ തേരോട്ടം

ക്യുറാസോയെ ഗോള്‍മഴയില്‍ മുക്കി മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ തേരോട്ടം.ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ജര്‍മ്മനി ക്യുറാസോയെ തോല്‍പ്പിച്ച്‌. കളിയില്‍ തോറ്റെങ്കിലും ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കരുത്തരായ ജര്‍മ്മനിയുടെ വല കുലുക്കി കന്നി ഗോള്‍ നേടാനായതിന്റെ നിറഞ്ഞ കൈയടിയുമായാണ് കുഞ്ഞന്‍മാര്‍ മൈതാനം വിട്ടത്.2002 ലോകകപ്പില്‍ സൗദിയെ 8-0 ന് തകര്‍ത്തതിനും, 2014-ല്‍ ബ്രസീലിന്റെ നെഞ്ചത്ത് അടിച്ച്‌ 7-1 ന് ജയിച്ചതിനും ശേഷം ലോകകപ്പ് ചരിത്രത്തില്‍ ജര്‍മ്മനി നേടുന്ന ഏറ്റവും വലിയ വമ്പന്‍ വിജയങ്ങളിലൊന്നാണിത്. റഫറിയുടെ സ്റ്റാര്‍ട്ടിങ് വിസില്‍ വീണതുമുതല്‍ ഹൂസ്റ്റണിലെ പുല്‍മൈതാനത്ത് ജര്‍മ്മന്‍ പടയാളികളുടെ സര്‍വ്വാധിപത്യമായിരുന്നു.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...