മുഴുവൻ KSRTC ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം

സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.റ്റി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം .കോട്ടയം ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കാനിരുന്ന ബസ് തടഞ്ഞായിരുന്നു പ്രവർത്തകർ സമരം നടത്തിയത്.പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ മോർച്ച പ്രവർത്തകർ ബസിനുള്ളിൽ കയറി മുദ്രാവാക്യം വിളിക്കുകയും യാത്ര തടസ്സപ്പെടുത്തുകയും ചെയ്തു.എന്നാൽ അപ്രതീക്ഷിതമായി നടത്തിയ സമരം തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബസിലുണ്ടായിരുന്ന യാത്രക്കാർ സമരക്കാർക്കെതിരെ രംഗത്തുവന്നു.യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധവും എതിർപ്പും ഉയർന്നതിനെ തുടർന്ന് മഹിളാ മോർച്ച പ്രവർത്തകർ ബസിനുള്ളിലെ സമരം അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...