സിഎംആർഎല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

സിഎംആർഎല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു.ഉദ്യോഗസ്ഥർ ഇപ്പോള്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ് കർത്തയെ ചാദ്യം ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ നിപുണയുടെ ചുമതല വഹിക്കുന്ന ആളാണ് ചോദ്യമുനയിലുള്ള ഷിബി എസ് കർത്ത. നേരെത്തെ ഇഡി പത്തിടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ ഷിബിയുടെ കമ്പനിയായ നിപുണയും ഉള്‍പ്പെട്ടിരുന്നു.അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ബുധനാഴ്ചയാണ് ഹാജരാവേണ്ടത്. വീണ രണ്ടുകോടി 78 ലക്ഷം രൂപ സി എം ആർ എല്ലില്‍ നിന്ന് കൈപ്പറ്റിയത് ഏത് സേവനത്തിനാണ് ഈ തുക എന്തിനുവേണ്ടി ചെലവഴിച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....