യുഎസ്- ഇറാൻ കരാർ ജൂൺ 19 ന്

യുഎസ്- ഇറാൻ സമാധാന കരാർ 19 ന് ജനീവയിൽ ഒപ്പിടുമെന്ന് ധാരണ.ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും ഇറാൻ്റെ ആണവ പദ്ധതിയുടെ ഭാവിക്കും വേണ്ടിയുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കും. എങ്കിലും സമാധാന ചർച്ചകളിൽ ഉൾപ്പെടുത്താത്ത ഇസ്രയേലിന് കരാർ അംഗീകരിക്കുക പ്രയാസമായിരിക്കും. യുഎസ്-ഇറാൻ കരാറിനെക്കുറിച്ചുള്ള വാർത്തകളോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.അതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഏതാണ്ട് തകർക്കുന്ന ഘട്ടത്തിലെത്തിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി.ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം വൈകിപ്പിച്ചു. നെതന്യാഹുവിനെ വളരെ ബുദ്ധിമുട്ടേറിയ ഒരാൾ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെ ആണവായുധം നിർമിക്കുന്നതിൽ നിന്ന് തടയാൻ അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളിൽ ഇസ്രയേൽ നന്ദിയുള്ളവരായിരിക്കണമെന്നും കൂട്ടിച്ചേർത്തു. ദി ന്യൂയോർക്ക് ടൈംസിനു ഫോൺ വഴി നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡൻ്റ് ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ചത്.

Leave a Reply

spot_img

Related articles

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...