ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ മണിക്കൂറുകൾ ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ വെർച്വൽ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ.തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ 3 വർഷത്തിനകം പൂർത്തീകരിക്കും. മാസ്റ്റർ പ്ലാൻ നടപ്പാക്കും. ക്ഷേത്ര വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് 9 മാസത്തിനുള്ളിൽ പൂർത്തീകരിക്കും.ആനക്കോട്ടയിലെ കോവിലകം ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

