തൃശൂർ മാപ്രാണം സ്വദേശി ഷിഗെല്ല ബാധിച്ച്‌ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍

തൃശൂർ മാപ്രാണം സ്വദേശി ഷിഗെല്ല ബാധിച്ച്‌ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍ .കൊടകര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 43കാരനാണ് മരിച്ചത്.സർക്കാർ ഉദ്യോഗസ്ഥനായ ഇയാള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മരണകാരണം ഷിഗെല്ലയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. മരണകാരണം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.വയറുവേദനയുമായാണ് 43കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ ഇയാള്‍ മരണപ്പെട്ടതില്‍ ചികിത്സാപ്പിഴവ് ആരോപിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.എന്നാല്‍ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച്‌ ഇതുവരെ വ്യക്തതയില്ല. കൊടകര പഞ്ചായത്തിലെ മൂന്ന്, എട്ട് വാർഡുകള്‍ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ഡിഎംഒ) അറിയിച്ചു. രണ്ട് സ്ഥലങ്ങളിലെ ജലസ്രോതസുകളില്‍ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയക്കും. മരണപ്പെട്ടയാള്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡിഎംഒ അറിയിച്ചു.

Leave a Reply

spot_img

Related articles

‘ദൃഢം’ എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ദൃഢം എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ.തന്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമയാക്കിയതെന്നാണ് അവരുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്കുമുമ്പ് മാതൃഭൂമി വാരികയിലെഴുതിയ കരിങ്കൊടി...

കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം : കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ട്

കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം :മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ടുകൾ.ഒരേ ദിവസം ഒരേ മോഡൽ...

പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയാറാക്കും; കെ മുരളീധരൻ

പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയാറാക്കാൻ ഉന്നതാധികാര സമിതിയെ രൂപീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ.ഡോ.എസ്.എസ്.ലാൽ ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ....

ഇൻഡിഗോ വിമാനത്തിൽ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.ഇ.പി....