ഓപ്പറേഷൻ തൂഫാൻ വിജയകരമായി മുന്നേറുന്നതിനിടെ പോലീസ് ആസ്ഥാനത്ത് ഇന്റർ ഏജൻസി കോഓർഡിനേഷൻ മീറ്റിങ് ഇന്ന്.ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തു തൂഫാൻ്റെ പുരോഗതി വിലയിരുത്തും.പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിന് ശേഷമാണ് മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി നിലവിലെ ഇന്റലിജൻസ് മേധാവി പി.വിജയനെ നിയമിച്ചിരുന്നു.
സംസ്ഥാനത്ത് ലഹരിക്കെതിരായ ഓപ്പറേഷന് തൂഫാന് വലിയ ഇംപാക്ട്ആണ് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. തൂഫാന്റെ ഭാഗമായി 2,575 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,778 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ രണ്ടിനായിരുന്നു പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ രണ്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്യുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത് വലിയ നേട്ടമാണെന്നാണ് ജനത്തിൻ്റെ അഭിപ്രായം.
ഇതിനിനിടെയാണ് ഓപ്പറേഷൻ തൂഫാനുമായ ബന്ധപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ പോലീസ് ആസ്ഥാനത്ത് ഇന്റർ ഏജൻസി കോഓർഡിനേഷൻ മീറ്റിങ് നടക്കുന്നത്. തുടർന്ന് 12 .30 ന് ജനമൈത്രി ഹാളില്‍ യോഗത്തില്‍ മന്ത്രി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.
ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്.
സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ലഹരി മാഫിയകള്‍ക്ക് നിയമത്തിന്റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
തൂഫാന് വിജിലന്‍സ് എന്ന സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പോലീസിന് കൈമാറാം. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാം.

