ഓപ്പറേഷൻ തൂഫാൻ; പോലീസ് ആസ്ഥാനത്ത് ഇന്റർ ഏജൻസി കോഓർഡിനേഷൻ മീറ്റിങ് ഇന്ന്

ഓപ്പറേഷൻ തൂഫാൻ വിജയകരമായി മുന്നേറുന്നതിനിടെ പോലീസ് ആസ്ഥാനത്ത് ഇന്റർ ഏജൻസി കോഓർഡിനേഷൻ മീറ്റിങ് ഇന്ന്.ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തു തൂഫാൻ്റെ പുരോഗതി വിലയിരുത്തും.പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിന് ശേഷമാണ് മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ഒഴിച്ച്‌ മറ്റെല്ലാ സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി നിലവിലെ ഇന്റലിജൻസ് മേധാവി പി.വിജയനെ നിയമിച്ചിരുന്നു.

സംസ്ഥാനത്ത് ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ വലിയ ഇംപാക്‌ട്‌ആണ് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. തൂഫാന്റെ ഭാഗമായി 2,575 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,778 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ രണ്ടിനായിരുന്നു പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച്‌ ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ രണ്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്യുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത് വലിയ നേട്ടമാണെന്നാണ് ജനത്തിൻ്റെ അഭിപ്രായം.

ഇതിനിനിടെയാണ് ഓപ്പറേഷൻ തൂഫാനുമായ ബന്ധപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ പോലീസ് ആസ്ഥാനത്ത് ഇന്റർ ഏജൻസി കോഓർഡിനേഷൻ മീറ്റിങ് നടക്കുന്നത്. തുടർന്ന് 12 .30 ന് ജനമൈത്രി ഹാളില്‍ യോഗത്തില്‍ മന്ത്രി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.

ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്.

സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ലഹരി മാഫിയകള്‍ക്ക് നിയമത്തിന്‍റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.

തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പോലീസിന് കൈമാറാം. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്‌ആപ്പ് വഴി വിവരമറിയിക്കാം.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...