കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം : കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ട്

കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം :മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ടുകൾ.ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വ്യത്യസ്‌ത വില നൽകി വാങ്ങിയതിലെ പൊരുത്തക്കേടുകളാണ് വിവാദത്തിന് ആധാരമായത്.27 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും കെഎസ്ആർടിസി വണ്ടി വാങ്ങിയിട്ടില്ലെന്നും മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യാജമാണെന്നും ഗണേഷ് കുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. തങ്ങൾ 21 ലക്ഷത്തി അമ്പതിനായിരത്തോളം രൂപയ്ക്കാണ് വാങ്ങിയതെന്നായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം. എന്നാൽ പരിവാഹൻ സൈറ്റിലെ വിവരങ്ങൾ പ്രകാരം ഒരേ ദിവസം പല വിലയ്ക്കാണ് വണ്ടികൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.ബസുകളുടെ വിലയിൽ വന്ന വലിയ മാറ്റങ്ങൾക്ക് കാരണം ജിഎസ്ടി നിരക്കിലെ കുറവാണെന്നും രണ്ട് വ്യത്യസ്‌ത തരം വാഹനങ്ങളാണ് വാങ്ങിയതെന്നുമായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക ‘പരിവാഹൻ’ സൈറ്റിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാകുന്നുണ്ട്.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...