കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം : കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ട്

കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം :മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ടുകൾ.ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വ്യത്യസ്‌ത വില നൽകി വാങ്ങിയതിലെ പൊരുത്തക്കേടുകളാണ് വിവാദത്തിന് ആധാരമായത്.27 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും കെഎസ്ആർടിസി വണ്ടി വാങ്ങിയിട്ടില്ലെന്നും മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യാജമാണെന്നും ഗണേഷ് കുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. തങ്ങൾ 21 ലക്ഷത്തി അമ്പതിനായിരത്തോളം രൂപയ്ക്കാണ് വാങ്ങിയതെന്നായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം. എന്നാൽ പരിവാഹൻ സൈറ്റിലെ വിവരങ്ങൾ പ്രകാരം ഒരേ ദിവസം പല വിലയ്ക്കാണ് വണ്ടികൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.ബസുകളുടെ വിലയിൽ വന്ന വലിയ മാറ്റങ്ങൾക്ക് കാരണം ജിഎസ്ടി നിരക്കിലെ കുറവാണെന്നും രണ്ട് വ്യത്യസ്‌ത തരം വാഹനങ്ങളാണ് വാങ്ങിയതെന്നുമായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക ‘പരിവാഹൻ’ സൈറ്റിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാകുന്നുണ്ട്.

Leave a Reply

spot_img

Related articles

‘ദൃഢം’ എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ദൃഢം എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ.തന്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമയാക്കിയതെന്നാണ് അവരുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്കുമുമ്പ് മാതൃഭൂമി വാരികയിലെഴുതിയ കരിങ്കൊടി...

പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയാറാക്കും; കെ മുരളീധരൻ

പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയാറാക്കാൻ ഉന്നതാധികാര സമിതിയെ രൂപീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ.ഡോ.എസ്.എസ്.ലാൽ ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ....

ഇൻഡിഗോ വിമാനത്തിൽ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.ഇ.പി....

കോഴിക്കൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

ഈരാറ്റുപേട്ട തീക്കോയി വെള്ളികുളത്തിന് സമീപം കോഴിക്കൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.തീക്കോയി ഇഞ്ചപ്പാറയില്‍ കാപ്പിലിപ്പറമ്പില്‍ വക്കച്ചന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പ് കയറിയത്.രാവിലെയാണ് കൂട്ടില്‍ വലിയ...