ലോകകപ്പ്; കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം

ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം.നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോൾ മികവിൽ, രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു. കളിയിലുടനീളം വേഗതയും ഒതുക്കവും തീർത്തു ഇരുകൂട്ടരും. ആക്രമണവും പ്രത്യാക്രമണവും ഒരുപോലെ. അടിയ്ക്ക് തിരിച്ചടി എന്നകണക്കെ അവസാനിച്ച ഒന്നാംപകുതി. രണ്ടുടീമും കരുതലോടെ കളിച്ചെങ്കിലും 12ആം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡെടുത്തു. നോനി മദുവെകെയെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനൽറ്റി. ഹാരി കെയ്നെടുത്ത സ്പോട്ട് കിക്ക് ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ച് അനായാസം തടുത്തിട്ടു. പക്ഷേ ലിവാകോവിച്ച് ഗോൾ ലൈനുപുറത്തു വന്നതിനാൽ റഫറി റീ ടേക്ക് അനുവദിച്ചു.കെയ്ൻ ഗോളാക്കി 36-ാം മിനിറ്റിൽ മാർട്ടിൻ ബട്ടുറിന ക്രൊയേഷ്യയ്ക്ക് സമനില നൽകി. എന്നാൽ 42-ാം മിനിറ്റിൽ കെയ്ൻ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യപകുതിയുടെ ആഡ് ഓൺ ടൈമിൽ പീറ്റർ മൂസ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി ഇംഗ്ലണ്ടിന്റെ ആധിപത്യത്തോടെയാണ് തുടങ്ങിയത്.അതിന്റെ പ്രതിഫലനമെന്നോണ് ജൂഡ് ബെല്ലിങാമിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു.മുന്നിലെത്തിയിട്ടും ഇംഗ്ലണ്ട് ആക്രമണത്തിൻ്റെ മൂർച്ച കുറച്ചില്ല. 65മിനിറ്റ് കഴിഞ്ഞതോടെ കളി കൈവിട്ടതുപോലെയായി ക്രൊയേഷ്യയ്ക്ക്. ഫൈനൽതേർഡിലെയ്ക്ക് ആക്രമണങ്ങൾ തന്നെ കുറഞ്ഞു. 85ആം മിനിറ്റിൽ റാഷ് ഫോർഡ് ലീഡുയർത്തി.ഇതോടെ ആദ്യ മത്സരം 4-1 ന് ഇംഗ്ലണ്ട് കൈപ്പടിയിൽ ഒരുക്കി.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...