വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വമെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നുമാണ് വിമർശനം. പകർച്ചവ്യാധി, വന്യജീവി ആക്രമണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയും യുഡിഎഫ് സർക്കാരിനെ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തുന്നു. സിപിഐഎം, സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയിലും ജനയുഗത്തിലും എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷനേതാവിന്റെ വിമർശനം.

ധവളപത്രം എൽഡിഎഫ് സർക്കാരിന്റെ നയങ്ങളുടെ അടിവേരിളക്കുന്ന രേഖയായി. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് വി ഡി സതീശൻ വ്യതിചലിച്ചുവെന്നും പിണറായി വിജയന്റെ വിമർശനം.യുഡിഎഫ് മുന്നോട്ടുവെക്കുന്ന പുതുയുഗം നാളിതുവരെ കേരളം കാത്തുസൂക്ഷിച്ച മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാനുള്ള മുദ്രവാക്യം മാത്രമാണെന്ന സൂചനയാണ് കഴിഞ്ഞുപോയ ഒരു മാസം വെളിവാക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.

കേന്ദ്ര നയത്തിനെതിരെ ഒരക്ഷരം പോലും ഉരിയാടുന്നില്ല. സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ ഇടങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് അദേഹം ആരോപിച്ചു. സർക്കാരിന്റെ സത്യപ്രതിജ്ഞ വരെ സംഘപരിവാറിന് വഴങ്ങിക്കൊടുത്തു. ആർഎസ്എസ് പരിപാടിയിൽ മൂന്നു വിസിമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രിക്ക് മൗനം. ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നു. പി എം ശ്രീ വിഷയത്തിലും യുഡിഎഫ് സർക്കാർ നയങ്ങളിൽ നിന്ന് വ്യതിചലിച്ചു. യുഡിഎഫ് വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രമെന്ന് പിണറായി വിജയൻ വിമർശിച്ചു.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...