ജവാൻ റം ഉല്‍പ്പാദനം അഞ്ച് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് സർക്കാർ .എക്സൈസ് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്.ഉല്‍പ്പാദനം പുനരാരംഭിക്കാൻ ആവശ്യമായ നടപടികള്‍ ബെവ്കോ നേരിട്ട് സ്വീകരിക്കും. മദ്യം നിറയ്‌ക്കാനുള്ള കുപ്പികള്‍, ലേബലുകള്‍, അടപ്പുകള്‍ എന്നിവ വിതരണം ചെയ്യുന്ന കമ്പനികള്‍ ഉല്‍പ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. ടെണ്ടർ എടുത്തവർ സാധനങ്ങള്‍ നല്‍കാൻ വിസമ്മതിച്ചതോടെയാണ് ബെവ്കോ നേരിട്ട് ഇവ വാങ്ങാൻ തീരുമാനിച്ചത്.

