എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോട്ടയം കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മധ്യവയസ്കയുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും

എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോട്ടയം കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മധ്യവയസ്കയുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.തിരുവനന്തപുരത്തേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനഫലം ആണ് ഇന്ന് വരുന്നത്. സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലേക്ക് എത്തിയ പാലാ സ്വദേശിനിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.രോഗിക്ക് എബോളയുടെ ലക്ഷണങ്ങള്‍ ഇല്ലെന്നും സ്വാഭാവിക നിരീക്ഷണം മാത്രമാണ് ഇപ്പോഴുള്ളതെന്നും ആണ് ആശുപത്രി അധികൃതരുടെ വിശദീകരണം.എബോള രോഗ നിര്‍ണയത്തിനുള്ള സംവിധാനം കേരളത്തില്‍ ഇല്ലാത്തതിനാല്‍ ഇവരുടെ സ്രവം പൂനെയിലെ നാഷനല്‍ ലാബിലേയ്ക് അയച്ചിരിക്കുകയാണ്.അവിടെ നിന്നു പരിശോധന ഫലം വന്നെങ്കില്‍ മാത്രമെ രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. അതുവരെ രോഗി നിരീക്ഷണത്തില്‍ കഴിയും.എബോള സംശയ രോഗിയുടെ തുടർചികിത്സയ്ക്കായി പകർച്ചവ്യാധി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ.വർഗീസ് പി.പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ.ടിജി തോമസ് ജേക്കബ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.സദറുദീൻ അഹമ്മദ്, ഫ്രെഡറിക് പോള്‍, ആർ.എം.ഒ ഡോ. സാം ക്രിസ്‌റ്റി മാമ്മൻ, കമ്മ്യൂണിറ്റി മെഡിസിൻ, ന്യൂറോ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളുടെ മേധാവികളും ഉള്‍പെടുത്തിയാണ് ബോർഡ് രൂപീകരിച്ചത്.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...