മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും ഉജ്ജയിനില്‍ വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്

മധ്യപ്രദേശ് സർക്കാർ വൻ വികസന പദ്ധതികള്‍ നടപ്പാക്കാൻ ഒരുങ്ങുന്ന ഉജ്ജയിനില്‍, മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, സർക്കാർ വികസന പദ്ധതികളെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങള്‍ ചോർത്തിയാണ് ഈ ഭൂമി ഇടപാടുകള്‍ നടത്തിയതെന്നാണ് പ്രധാന ആരോപണം. ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ഈ റിപ്പോർട്ട് ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.റിപ്പോർട്ടുകള്‍ പ്രകാരം 2023 മുതല്‍ മുഖ്യമന്ത്രി മോഹൻ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ, മകന്റെ ഭാര്യ, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിവരുടെ പേരുകളിലാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 168 ഏക്കറോളം ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ വരാനിരിക്കുന്ന വികസന പദ്ധതികള്‍ക്കായി മാറ്റിവെച്ച ഭൂമിയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളുമാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച്‌ സ്വന്തമാക്കിയത്.

Leave a Reply

spot_img

Related articles

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍ .പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയാണ്...

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം.തങ്ങള്‍ 'ലാല്‍ ഹിറ്റ് ജനതാ പാര്‍ട്ടി' അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു...

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ദിവസം സെൻട്രൽ പാർക്കിലേക്ക് നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകവേ കസ്‌റ്റഡിയിലായ സിജെപി നേതാവ്...

എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിർന്ന ബിജെപി നേതാവും രാജ്യത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 98കാരനായ അദ്ദേഹത്തെ...