ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന അംബർഗ്രിസ് പിടികൂടി

ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (അംബർഗ്രിസ്) പിടികൂടി.പള്ളിപ്പാട്ടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ വീട്ടില്‍ താമസക്കാരനായ കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല; ഇയാളുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ ഇത് സൂക്ഷിക്കാൻ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വീട്ടിലുണ്ടായിരുന്നവർ പോലീസിന് നല്‍കിയ പ്രാഥമിക വിവരം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നിതീഷ്, ജസ്റ്റിൻ എന്നിവർക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസ് ആയതിനാല്‍ തുടർനടപടികള്‍ക്കായി പിടിച്ചെടുത്ത പദാർഥം വനംവകുപ്പിന് കൈമാറി. വനംവകുപ്പായിരിക്കും കേസെടുത്ത് തുടരന്വേഷണം നടത്തുക.പള്ളിപ്പാട് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കഴിഞ്ഞ ഒരു വർഷമായി ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഹരിപ്പാട് പോലീസ് നടത്തിയ യാദൃച്ഛിക പരിശോധനയിലാണ് ഈ പദാർഥശേഖരം കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.ജീവന്‍, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യന്‍ ഒന്നാം ക്ലാസ്...

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സംരക്ഷിക്കണം: ആർ ശങ്കർ സാംസ്കാരിക വേദി

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മൻ വിളാകവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സംസ്ഥാന സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആർ ശങ്കർ സാംസ്കാരിക...

കുന്നത്തുനാട് മുൻ എംഎൽഎ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി

കുന്നത്തുനാട് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.പൊതുമേഖല...

മൂന്ന് ദിവസമായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി

മൂന്ന് ദിവസമായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി.വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകീട്ടോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന്...