ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി .ഡല്‍ഹി മെഹ്‌റൊലി പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന11വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ ടാക്സി ഡ്രൈവറായ ബബ്ലു (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.പുലര്‍ച്ചെ അഞ്ച് മണിക്ക് കുടുംബത്തോടൊപ്പം തെരുവില്‍ കിടന്നുറങ്ങുകയായിരുന്നു 11 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഫരീദാബാദ്-ഗുരുഗ്രാം റോഡില്‍ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.കുട്ടിയെ കാണാനില്ലെന്ന പരാതി ഇന്നലെ തന്നെ പൊലീസിലെത്തിയിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് തെരച്ചിൽ തുടങ്ങിയിരുന്നു. നൂറുകണക്കിന് സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. പിന്നാലെ പൊലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

കൊച്ചിയിൽ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം

കൊച്ചിയിൽ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം .അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ഇരുപതുകാരനെതിരെ പോക്സോ പ്രകാരം കേസെടുത്തു.കൊച്ചി നഗരസഭയുടെ പരിധിയില്‍ വരുന്ന അങ്കണവാടിയില്‍...

കൂനമ്മാവിൽ പട്ടാപ്പകൽ മോഷണം; വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് 14 പവനും പതിനയ്യായിരം രൂപയും കവർന്നു

വീട്ടുകാർ ആശുപത്രിയിൽ പോയ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂനമ്മാവിൽ വൻ മോഷണം.കോട്ടുവള്ളി കൂനമ്മാവ് പള്ളിക്കടവ് റോഡിലെ ട്രാൻസ്ഫോർമറിന് സമീപം ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണ് പട്ടാപകൽ കവർച്ച...

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു.തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്‌റ്റ്...

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....