ഒന്നാം തീയതി മുതല്‍ സെന്‍സസ്‌ ജോലിക്ക്‌ അധ്യാപകരെ നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്‌ എന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌ കെ.പി.എസ്‌.എച്ച്‌.എ

ഒന്നാം തീയതി മുതല്‍ സെന്‍സസ്‌ ജോലിക്ക്‌ അധ്യാപകരെ നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്‌, എന്ത്‌ പഠിപ്പിക്കണം എന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌ കെ.പി.എസ്‌.എച്ച്‌.എ..എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ചില വിഭാഗത്തില്‍നിന്ന്‌ ഏറെക്കുറെ മുഴുവന്‍ അധ്യാപകരെയും ജൂലൈ 1 മുതൽ സെന്‍സസ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചതിനാല്‍ അധ്യാപനം ദുഷ്‌കരമാണ്‌. ഈ ദിവസങ്ങളില്‍ അവധി പ്രഖ്യാപിക്കുകയോ മറ്റെന്തെങ്കിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന്‌ യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.തെരുവുനായ നിയന്ത്രണത്തിന്‌ പോലും അധ്യാപകരോട്‌ നോഡല്‍ ഓഫീസര്‍മാരാകാന്‍ ആവശ്യപ്പെടുന്നത്‌ വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്‌. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാതല്‍ മനസിലാക്കിക്കൊണ്ട്‌ അധ്യാപകരെ അക്കാദമികമല്ലാത്ത ജോലികളില്‍നിന്ന്‌ ഒഴിവാക്കേണ്ടതാണെന്ന്‌ കേരള പ്രൈവറ്റ്‌ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റേഴ്‌സ്‌ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

spot_img

Related articles

തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടി മരിച്ചു .കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20)...

പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി.കേരള ഹൗസിലെ പ്രോട്ടോക്കോള് വിഭാഗം ഉദ്യോഗസ്ഥനായ ശ്രീകുമാറിനെ സസ്പെൻ്റ് ചെയ്തു.പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരും...

ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍

ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍ .രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വള്ളംകളി.ഇതോടെ...

മുല്ലപ്പെരിയാർ; കേരളം-തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കുന്ന ചർച്ച ഇന്ന് മൂന്നാർ വൈബ് റിസോർട്ടിൽ

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം-തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കുന്ന അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാർ വൈബ് റിസോർട്ടിൽ നടക്കും.ജലവിഭവ -പാര്ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ...