ഒന്നാം തീയതി മുതല്‍ സെന്‍സസ് ജോലിക്ക് അധ്യാപകരെ നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്, എന്ത് പഠിപ്പിക്കണം എന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന് കെ.പി.എസ്.എച്ച്.എ..എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ചില വിഭാഗത്തില്‍നിന്ന് ഏറെക്കുറെ മുഴുവന്‍ അധ്യാപകരെയും ജൂലൈ 1 മുതൽ സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാല്‍ അധ്യാപനം ദുഷ്‌കരമാണ്. ഈ ദിവസങ്ങളില്‍ അവധി പ്രഖ്യാപിക്കുകയോ മറ്റെന്തെങ്കിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.തെരുവുനായ നിയന്ത്രണത്തിന് പോലും അധ്യാപകരോട് നോഡല്‍ ഓഫീസര്‍മാരാകാന്‍ ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാതല്‍ മനസിലാക്കിക്കൊണ്ട് അധ്യാപകരെ അക്കാദമികമല്ലാത്ത ജോലികളില്‍നിന്ന് ഒഴിവാക്കേണ്ടതാണെന്ന് കേരള പ്രൈവറ്റ് സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

