മുല്ലപ്പെരിയാർ; കേരളം-തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കുന്ന ചർച്ച ഇന്ന് മൂന്നാർ വൈബ് റിസോർട്ടിൽ

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം-തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കുന്ന അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാർ വൈബ് റിസോർട്ടിൽ നടക്കും.ജലവിഭവ -പാര്ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. കമ്മിറ്റി ചെയൻമാൻ രാജീവ് പ്രതാപ് എംപിയുടെ അധ്യക്ഷതയിലാണ് യോഗം. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പാർലമെന്ററി കമ്മിറ്റിയില്‍ എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും അംഗങ്ങളാണ്.കേരളവും തമിഴ്നാടും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ തർക്കത്തിൽ അണക്കെട്ടിന്റെ സുരക്ഷ, ജലനിരപ്പ്, പുതിയ അണക്കെട്ടിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചാവിഷയങ്ങൾ.ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ ശക്തമായി അവതരിപ്പിക്കുമെന്ന് മന്ത്രി മോന്സ് ജോസഫ് തൊടുപുഴയിൽ പറഞ്ഞു. മുല്ലപ്പെരിയാര് വിഷയത്തില് കേരളത്തിന്റെ പ്രധാന ആശങ്ക ജനങ്ങളുടെ സുരക്ഷയാണെന്നും നിലവിലെ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പരിഗണിച്ചാണ് പുതിയ അണക്കെട്ട് നിർമിക്കണമെന്ന നിലപാട് സംസ്ഥാനം തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ളതെന്നും ഈ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...