നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും.ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമർശനങ്ങള്‍ ഉയർന്നെങ്കിലും, സർക്കാർ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിവാദമായ നികുതി ഇളവ് ഉള്‍പ്പെടുത്തിയ ധനബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സർക്കാരിന്റെ നീക്കം.മദ്യനികുതി കുറച്ച വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും പ്രതിപക്ഷ നിരയില്‍ നിന്നും ഇതിനോടകം വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും ഈ നികുതി മാറ്റങ്ങള്‍ സർക്കാർ ധനബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റന്നാള്‍ ആണ് ധനബില്‍ നിയമസഭയില്‍ പാസാക്കുന്നത്. ബില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ സഭയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Leave a Reply

spot_img

Related articles

തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടി മരിച്ചു .കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20)...

പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി.കേരള ഹൗസിലെ പ്രോട്ടോക്കോള് വിഭാഗം ഉദ്യോഗസ്ഥനായ ശ്രീകുമാറിനെ സസ്പെൻ്റ് ചെയ്തു.പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരും...

ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍

ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍ .രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വള്ളംകളി.ഇതോടെ...

ഒന്നാം തീയതി മുതല്‍ സെന്‍സസ്‌ ജോലിക്ക്‌ അധ്യാപകരെ നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്‌ എന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌ കെ.പി.എസ്‌.എച്ച്‌.എ

ഒന്നാം തീയതി മുതല്‍ സെന്‍സസ്‌ ജോലിക്ക്‌ അധ്യാപകരെ നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്‌, എന്ത്‌ പഠിപ്പിക്കണം എന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌...