രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില 180 രൂപ കുറഞ്ഞു

രാജ്യത്തെ വാണിജ്യ സിലിൻഡറുകളുടെ വില കുറഞ്ഞു.ഈ വർഷം ഇതാദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത്.19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിലാണ് മാറ്റം വന്നിരിക്കുന്നത്.180 രൂപയാണ് കുറഞ്ഞത്.നിലവിൽ വാണിജ്യ സിലിണ്ടറുകളുടെ വില 2951 രൂപയാണ്.ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആശ്വാസമാകുന്ന വാർത്തയാണ് വന്നിരിക്കുന്നത്.അതേസമയം, വീട്ടാവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്.ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വാണിജ്യ സിലിണ്ടർ വില വർധിച്ചത്.മൂവായിരത്തിന് മുകളിൽ വരെ വാണിജ്യ സിലിണ്ടറുകളുടെ വില എത്തിയിരുന്നു.യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു.ആഗോള എണ്ണ – വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വീണ്ടും പുനരാരംഭിക്കാനായതും വിപണിക്ക് അനുകൂലമായി.

Leave a Reply

spot_img

Related articles

വാട്‌സാപ് യൂസർനെയിം: കേന്ദ്ര സർക്കാർ തടഞ്ഞു

വാട്‌സാപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് കേന്ദ്രസർക്കാരിന്റെ ചുവപ്പുകൊടി.സർക്കാരിനു തൃപ്തികരമായ തരത്തിൽ തുടർ കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കാവൂ എന്നാണ് നിർദേശം....

മഹാത്മാഗാന്ധി തൊഴിലുറപ്പിന് വിട; വിബിജി റാം ജി പദ്ധതി ഇന്ന് മുതൽ നിലവില്‍

രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ ഇന്ത്യയുടെ തൊഴില്‍ സുരക്ഷാ കവചമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാരിന്റെ 'വിക്സിത് ഭാരത് - ഗ്യാരണ്ടി...

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കും; നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ചൊവ്വാഴ്ച ടെലിഫോണില്‍ ചര്‍ച്ച നടത്തി.ഇന്ത്യയ്ക്കും ലോകത്തിനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള...

കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു .നാല് പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പിൻഗാമിയായാണ്...