ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളി; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി

ടിപി ചന്ദ്രശേഖർ വധക്കേസ് പ്രതി കൊടി സുനിക്കെതിരെ നടപടി.ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിൽ ആണ് കൊടി സുനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്.ഇയാളെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി.സുനി സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ച് ഫോൺ വിളിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നുപിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്. ഒറ്റയ്ക്ക് ഒരു സെല്ലിൽ താമസപ്പിച്ചിരിക്കുന്ന സുനിക്ക് ഇനി പുറത്തിറങ്ങാനാകില്ല.മാത്രമല്ല ജയിലിലെ മറ്റ് സൗകര്യങ്ങളും ഇയാൾക്കു ലഭിക്കില്ല.എല്ലാ അന്തേവാസികൾക്കും ജയിൽ വകുപ്പ് ഇത്തരത്തിൽ ഫോൺ വിളിക്കാൻ കാർഡ് നൽകാറുണ്ട്.ഒരാൾക്ക് ഈ കാർഡ് ഉപയോഗിച്ച് മൂന്നുപേരെയാണ് വിളിക്കാൻ കഴിയുന്നത്.ജയിൽ അധികൃതരുടെ കർശന നിരീക്ഷണത്തിലാണ് ഈ ഹോൺ വിളികൾ നടക്കുന്നതും.കഴിഞ്ഞ കുറച്ച് നാളുകളായി കൊടി സുനി പരോളിൽ ഇറങ്ങാനും ജയിൽ മാറാനും ശ്രമം നടത്തുന്നുണ്ട്.ഇതിന്റെ ഭാഗമായ ഫോൺ വിളികൾക്കായാണ് സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.മുൻ സർക്കാരിന്റെ അവസാന കാലത്ത് കണ്ണൂരിലെ ജയിലിലേക്കു മാറാൻ കൊടി സുനി കഠിന പരിശ്രമം നടത്തിയിരുന്നു.അതിനിടെ സുനിയുടെ കയ്യിലെ ചരട് അഴിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതും ഇയാൾക്ക് തിരിച്ചടിയായി.ജയിൽ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തിരുന്നുകയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു.എന്നാൽ ഇയാൾ അനുസരിക്കാൻ തയ്യാറാവാത്തതിനാൽ കർശന നിർദേശം നൽകുകയും ചെയ്തു.ഇതോടെ ഇയാൾ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു.പിന്നീട് വീണ്ടും കയ്യിൽ ചരട് കെട്ടി. ഇതൊഴിവാക്കാൻ നിർദേശിച്ചപ്പോൾ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.കയ്യിൽ ചരടു കെട്ടുന്നത് വിലക്കിയതിൻ്റെ പേരിൽ വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നിരുന്നു.

Leave a Reply

spot_img

Related articles

പൊതുവഴിയരികിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെടുത്തു

പൊതുവഴിയരികിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെടുത്തു.ചങ്ങനാശ്ശേരി ഫാത്തിമാപുരം ജംഗ്ഷന് സമീപം റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.ലഹരിമരുന്നുകൾക്കെതിരെയുള്ള 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായി...

യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്.സംഭവത്തില്‍...

വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു .ഇരട്ടക്കൊലപാതക കേസുകളുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിന്‍റെ വീട്ടില്‍...

ഗുളിക മാറി നല്‍കിയെന്ന് ആരോപണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന രോഗി മരിച്ചു

ഗുളിക മാറി നല്‍കിയെന്ന് ആരോപണം: ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന രോഗി മരിച്ചു.കോഴിക്കോട് കല്ലാച്ചി വിഷ്‌ണുമംഗലം സ്വദേശി ചന്ദ്രൻ മെഡിക്കല്‍ കോളേജില്‍ ഇന്ന്...