മെക്സിക്കോ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിൽ . ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയർ പരാജയപ്പെടുത്തിയത്.ആദ്യപകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിററില്‍ ഹൂലിയൻ ക്വിനോനെസിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ മെക്സിക്കോ 31ാം മിനിറ്റില്‍ റൗള്‍ ഹിമെനെസിന്‍റെ ഗോളിലൂടെ ലീഡുയര്‍ത്തി.കളി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇക്വഡോർ താരം പിയറോ ഹിൻകാപിക്ക് വായ പൊത്തി സംസാരിച്ചതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നതോടെ പത്തുപേരുമായാണ് ഇക്വഡോര്‍ മത്സരം പൂര്‍ത്തിയാക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് – ഡി.ആർ കോംഗോ മത്സരത്തിലെ വിജയികളെയായിരിക്കും മെക്സിക്കോ നേരിടുക.

