വിഴിഞ്ഞം ഓഹരി കൈ മാറ്റം ചെയ്യാന്‍ സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കാൻ അദാനി ഗ്രൂപ്പ്

വിഴിഞ്ഞം ഓഹരി കൈ മാറ്റം ചെയ്യാന്‍ സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കാൻ അദാനി ഗ്രൂപ്പ് .മുന്‍കൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തില്‍ അദാനി ഗ്രൂപ്പിനോട് മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് വിശദമായ അപേക്ഷ നല്‍കാൻ തീരുമാനിച്ചത്.ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡിലെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)യുമായുള്ള ഓഹരി കൈമാറ്റത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അപേക്ഷ. സര്‍ക്കാര്‍ അനുമതിയോടെ മാത്രം അന്തിമ കരാര്‍ എന്നാണ് ഓഹരി കൈമാറ്റം സംബന്ധിയായ വിവാദങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഓഹരി കൈമാറ്റത്തിന് പ്രാഥമിക ധാരണ മാത്രം ആയെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നല്‍കിയ കത്തില്‍ വിശദമാക്കുന്നത്.

Leave a Reply

spot_img

Related articles

‘ഓപ്പറേഷൻ തൂഫാൻ’: ചെന്നിത്തല ഇന്ന് പെരുമ്പാവൂരിലെ ‘ഭായി’ കോളനിയിൽ

പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല...

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച്...

എൻജിനീയറിങ്: ഓപ്ഷൻ ഈമാസം 6 വരെ

സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്മെന്റ് ആരംഭിച്ചു.ജൂലൈ 6നു വൈകിട്ട് 4 വരെ ഓപ്ഷൻ നൽകാം. വിലാസം : www.cee.kerala.gov.inഹൈക്കോടതി നിർദേശത്തെ തുടർന്ന് 2...

കേരളത്തിലും മദ്യം വാങ്ങാൻ കർണാടക മോഡൽ ‘നോ ഐഡി നോ എൻട്രി’ നിബന്ധന നടപ്പാക്കാൻ ആലോചന

സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളിൽ പ്രായപരിധി പരിശോധന കൂടുതൽ കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.നിലവിലുള്ള 23 വയസ്സ് നിബന്ധന കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘നോ ഐഡി നോ എൻട്രി’...