തൃശ്ശൂർ നെടുപുഴയില്‍ കോള്‍പാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ വൈകിട്ടോടെയാണ് അഞ്ചംഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന് നടുവില്‍ വെച്ച് മുങ്ങി അപകടമുണ്ടായത്. വളർത്തുമീനിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു ഇവർ. അഞ്ച് പേരില്‍ 3 പേർ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു. കാണാതായവർക്കായി ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ പുനരാരംഭിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

