ഘാനയെ 1-0 എന്ന സ്‌കോറിന് തകര്‍ത്ത് കൊളംബിയ ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ

ഘാനയെ 1-0 എന്ന സ്‌കോറിന് തകര്‍ത്ത് കൊളംബിയ ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ.14-ാം മിനിറ്റില്‍ ജോണ്‍ ഏരിയാസ് നേടിയ ഗോളാണ് കൊളംബിയക്ക് ജയമൊരുക്കിയത്. റൗണ്ട് ഓഫ് 32-ലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് കൊളംബിയ പുറത്തെടുത്തത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച്‌ ആധിപത്യം പുലര്‍ത്താനും, പ്രതിരോധത്തില്‍ വിള്ളലുകള്‍ വീഴാതെ കാക്കാനും അവര്‍ക്ക് സാധിച്ചു.സമനിലയ്ക്കായി ഘാന കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊളംബിയയുടെ ഉറച്ച പ്രതിരോധനിര അവരെ തടഞ്ഞുനിര്‍ത്തി. മത്സരത്തില്‍ ഉടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചെങ്കിലും, ആദ്യ പകുതിയില്‍ നേടിയ ആ ഒരേയൊരു ഗോള്‍ കൊളംബിയക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിക്കൊടുത്തു.ഈ വിജയത്തോടെ ഫിഫ ലോകകപ്പ് 2026-ന്റെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള അവസാന ടീമായും കൊളംബിയ മാറി. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് കൊളംബിയയുടെ എതിരാളികള്‍.

Leave a Reply

spot_img

Related articles

ലയണൽ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിടവാങ്ങി

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവുമായി മെസ്സി തന്റെ കരിയറിന് വിരാമമിട്ടു.ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മാസ് മോനുമെന്റല്‍ സ്റ്റേഡിയത്തില്‍...

ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം...

മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി

ഇതിഹാസ നായകൻ ലയണല്‍ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി .നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതലുള്ള പോരാട്ടത്തില്‍ അർജൻ്റീനയുടെ വിശ്വ...

ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച്‌ യുസ്‌വേന്ദ്ര ചാഹാല്‍

ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യയുടെ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാല്‍.ഇന്ത്യക്കായി ഒരു ടെസ്‌റ്റ് പോലും കളിക്കാത്ത ചാഹാല്‍ നോര്‍ത്താംപ്‌ടണ്‍ഷയറിന്‌ വേണ്ടിയാണ്‌ അവസാനം...